മൂന്നാറിൽ കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവറുടെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം കൈമാറി

സർവകക്ഷിയോഗ തീരുമാനത്തെ തുടർന്ന് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു
സുരേഷ് കുമാർ
സുരേഷ് കുമാർ

മൂന്നാർ: മൂന്നാറിൽ കാട്ടാന ആക്രണമത്തിൽ കൊല്ലപ്പെട്ട ഓട്ടോ ഡ്രൈവർ സുരേഷ് കുമാറിന്‍റെ കുടുംബത്തിന് 10 ലക്ഷം രൂപ ധനസഹായം കൈമാറി വനം വകുപ്പ്. ഭരണ പ്രതിപക്ഷ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് വനം വകുപ്പിന്‍റെ നടപടി. സർവ്വകക്ഷിയോഗത്തെ തുടർന്ന് പ്രതിഷേധങ്ങൾ അവസാനിച്ചതോടെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ഇന്നലെ രാത്രി 9.30 ഓടെയാണ് കാട്ടാനയുടെ അക്രമണത്തിൽ സുരേഷ് കുമാർ കൊല്ലപ്പെട്ടത്.

തുടർച്ചയായുള്ള കാട്ടാന ആക്രമണത്തിന് ശ്വാശ്വത പരിഹാരം ആവാതെ സുരേഷ് കുമാറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്യാൻ അനുവദിക്കില്ലെന്ന നിലപാടാണ് ബന്ധുക്കളും നാട്ടുകാരും സ്വീകരിച്ചിരുന്നത്. തുടർന്ന് സർവകക്ഷിയോഗത്തിൽ മുന്നോട്ടുവച്ച ആവശ്യങ്ങൾ വനം വകുപ്പ് പരിഗണിച്ചു. അക്രമകാരികളായ കാട്ടാനകളെ പ്രദേശത്തുനിന്ന് മാറ്റാൻ ശുപാർശ ചെയ്യും. എസക്കി രാജ, ഭാര്യ റെജീന മകൾ പ്രിയ എന്നിവർക്കും കാട്ടാന ആക്രമണത്തിൽ പരുക്കേറ്റു. സർവകക്ഷിയോഗ തീരുമാനത്തെ തുടർന്ന് എൽഡിഎഫ് ആഹ്വാനം ചെയ്ത ഹർത്താൽ പിൻവലിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com