ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്ക്; മുറിവാലൻ കൊമ്പൻ ചരിഞ്ഞു

കഴിഞ്ഞ 21നാണു 45 വയസുള്ള മുറിവാലനും ഇരുപത്തഞ്ചുകാരൻ ചക്കക്കൊമ്പനും 60 ഏക്കർ ചോല പ്രദേശത്ത് ഏറ്റുമുട്ടിയത്
wild elephant murivalan komban died
ചക്കക്കൊമ്പനുമായി ഏറ്റുമുട്ടി പരുക്ക്; മുറിവാലൻ കൊമ്പൻ ചരിഞ്ഞു
Updated on

ചിന്നക്കനാൽ: ഇടുക്കി ചിന്നക്കനാലിൽ ചക്കകൊമ്പനുമായി ഏറ്റുമുട്ടി പരുക്കേറ്റ മുറിവാലൻ കൊമ്പൻ ചെരിഞ്ഞു. ചിന്നക്കനാൽ വിലക്കിൽ നിന്ന് 500 മീറ്റർ അകലെ കാട്ടിൽ വീണുകിടക്കുന്ന കൊമ്പന് വനംവകുപ്പ് വെറ്ററിനറി സർജൻ ഡോ. അനുരാജിന്‍റെ നേതൃത്വത്തിൽ ചികിത്സ നൽകിയെങ്കിലും ഇന്ന് പുലർച്ചയോടെ മുറിവാലൻ കൊമ്പൻ ചരിയുകയായിരുന്നു.

കഴിഞ്ഞ 21നാണു 45 വയസുള്ള മുറിവാലനും ഇരുപത്തഞ്ചുകാരൻ ചക്കക്കൊമ്പനും 60 ഏക്കർ ചോല പ്രദേശത്ത് ഏറ്റുമുട്ടിയത്. മുറിവാലന്‍റെ കാലുകളിലടക്കം പിൻഭാഗത്ത് ആഴത്തിലുള്ള 15 മുറിവുകളുണ്ട്. ഇടതുകാലിന് കരുത്ത് നഷ്ടമായ കൊമ്പനെ ഒരാഴ്ചയായി വനംവകുപ്പ് നിരീക്ഷിച്ചുവരികയായിരുന്നു. മുറിവ് പഴുത്ത് അണുബാധയുണ്ടായതോടെ ഇന്നലെ ആന വീണു.ഏറ്റുമുട്ടലിൽ ചക്കക്കൊമ്പനും പരുക്കേറ്റിട്ടുണ്ടെന്നാണു നിഗമനം.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com