വീണ്ടും പടയപ്പയുടെ ആക്രമണം; മൂന്നാറിൽ തമിഴ്‌നാട് ആര്‍ടിസി ബസിന്‍റെ ചില്ല് തകര്‍ത്തു

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നത്.
wild elephant padayappa attack ksrtc bus at munnar today
wild elephant padayappa attack ksrtc bus at munnar today

ഇടുക്കി: മൂന്നാറിലെ ജനവാസ മേഖലയില്‍ വീണ്ടും കാട്ടാന പടയപ്പയുടെ ആക്രമണം. മൂന്നാര്‍ മറയൂര്‍ സംസ്ഥാന പാതയിൽ തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത കാട്ടാന ബസിന്റെ ചില്ലുകൾ തകർത്തു.

ഇന്നലെ രാത്രി രാജമല എട്ടാം മൈലില്‍ വെച്ച് മൂന്നാറില്‍ നിന്നും ഉദുമല്‍പേട്ടിയിലേക്ക് വന്ന തമിഴ്‌നാട് ആര്‍ടിസി ബസിന് നേരെയായിരുന്നു പടയപ്പയുടെ ആക്രമണം. ബസ് തടഞ്ഞ് പടയപ്പ ചില്ലു തകര്‍ത്തു. ആന റോഡിൽ നിലയുറപ്പിച്ചതോടെ ഏകദേശം ഒരുമണിക്കൂർ ​ഗതാ​ഗതം തടസപ്പെട്ടു. പിന്നീട് വനപാലകരെത്തി പടക്കം പൊട്ടിച്ചാണ് ആനയെ തുരത്തിയത്. ആന ഇപ്പോള്‍ വനത്തിലാണെന്ന് വനംവകുപ്പ് അറിയിച്ചു.

ഒരാഴ്ചക്കിടെ ഇത് മൂന്നാം തവണയാണ് പടയപ്പ വാഹനങ്ങള്‍ക്ക് നേരെ അക്രമം നടത്തുന്നത്. ആന ജനവാസ മേഖലയിൽ തുടരുന്നതിനാൽ ജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് വനം വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com