

കാട്ടാന പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങി; വഴിയോര കടകൾ തകര്‍ത്തു
video screenshot
മൂന്നാര്‍: കാട്ടാന പടയപ്പ മൂന്നാര്‍ ടൗണിലിറങ്ങിയത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച പുലര്‍ച്ചെയോടെ മൂന്നാര്‍ ആര്‍ഒ ജങ്ഷനിലാണ് പടയപ്പ എത്തിയത്. ടൗണില്‍ ഇറങ്ങിയ പടയപ്പ വഴിയോര കടകൾ തകര്‍ത്തു. പഴയ മൂന്നാര്‍ ടൗണിന് സമീപത്തെ പാര്‍ക്കിലും ആന നാശം വരുത്തി. പിന്നീട് നാട്ടുകാര്‍ ചേര്‍ന്ന് ബഹളം വച്ച് ആനയെ തുരത്തുകയായിരുന്നു.
പടയപ്പ ദിവസങ്ങള്‍ക്കു മുമ്പുവരെ മദപ്പാടിലായിരുന്നു. ഈ സമയത്ത് ജനവാസ മേഖലയിലിറങ്ങി വലിയ തോതില്‍ ആക്രമണം നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ ടൗണിലേക്കും ആനയിറങ്ങി നാശം വരുത്തിയത്. വിനോദ സഞ്ചാര സീസണായതിനാൽ ആന ജനവാസ മേഖലയിലേയ്ക്ക് ഇറങ്ങുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.