മലമ്പുഴയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മത്സ്യത്തൊഴിലാളിക്ക് പരുക്ക്

താടിയെല്ലിനു പരുക്കേറ്റ ചന്ദ്രനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
മലമ്പുഴയിൽ കാട്ടാനയെ കണ്ട് ഭയന്നോടിയ മത്സ്യത്തൊഴിലാളിക്ക് പരുക്ക്

പാലക്കാട്: മലമ്പുഴയിൽ കാട്ടാനയെ കണ്ട് ഭയന്നോടുന്നതിനിടെ മത്സ്യത്തൊഴിലാളിക്ക് പരുക്ക്. കരടിയോട് സ്വദേശി ചന്ദ്രനാണ് പരുക്കേറ്റത്.

മലമ്പുഴ ഡാമിലേക്ക് മീൻ പിടിക്കാൻ പോകുംവഴി ആനയെ ക ണ്ട് ഓടി രക്ഷപ്പെടുന്നതിനിടെ പാറമുകളിൽ വീണാണ് പരുക്കേറ്റത്. താടിയെല്ലിനു പരുക്കേറ്റ ചന്ദ്രനെ പാലക്കാട് ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസവും സമാന രീതിയിൽ മറ്റൊരു മത്സ്യത്തൊഴിലാളിക്കും പരുക്കേറ്റിരുന്നു. പ്രദേശത്ത് രണ്ട് ദിവസമായി പാലക്കാട് ടസ്കർ ഇറങ്ങുന്നുണ്ട്. ഇതേ ആനയെയാണോ ഇവർ കണ്ടതെന്ന് വ്യക്തമല്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com