സംസ്ഥാനത്തെ വനമേഖലകളിൽ കാട്ടാനകളും കടുവകളും കുറഞ്ഞു; പരിശോധിക്കുമെന്ന് എ.കെ ശശീന്ദ്രൻ

സംസ്ഥാനത്തെ വനമേഖലകളിൽ കാട്ടാനകളും കടുവകളും കുറഞ്ഞു; പരിശോധിക്കുമെന്ന് എ.കെ ശശീന്ദ്രൻ

തിരുവനന്തപുരം: സംസ്ഥാനത്ത് വനമേഖലകളിലെ കാട്ടാനകളും കടുവയും കുറഞ്ഞതായി കണ്ടെത്തൽ. ഇതിനെക്കുറിച്ച് പരിശോധന നടത്തുമെന്ന് വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ പറഞ്ഞു.

വയനാട് ലാൻഡ്സ്കേപിലാണ് കടുവകളുടെ എണ്ണം കുറഞ്ഞതായി കണ്ടെത്തിയത്. പുതിയ കണക്കിക്കനുസരിച്ച് 84 കടുവകളെയാണ് കണ്ടെത്തിയത്. 2018 ലെ കണക്കുപ്രകാരം ഇത് 120 ആയിരുന്നു. നിലവിൽ ബ്ലോക്ക് കൗണ്ട് പ്രകാരം കേരളത്തിലെ കാട്ടാനകളുടെ എണ്ണം 1920 ആണ്. ആനപ്പിണ്ഡ പ്രകാരമുള്ള കണക്കെടുപ്പിൽ ഇത് 2368 ആണ്. മുൻ വർഷങ്ങളെ അപേക്ഷിച്ച് ഇത് താരതമ്യേന കുറവാണ്. 2017 ലെ കണക്കനുസരിച്ച് നേരിട്ട് എണ്ണമെടുത്തപ്പോൾ 3322 കാട്ടാനകളും, ആനപ്പിണ്ഡ കണക്കിൽ 5706 കാട്ടാനകളെയും കണ്ടെത്തിയിരുന്നു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com