
തൃശൂർ: പാലപ്പള്ളി പുതുക്കാട് എസ്റ്റേറ്റിൽ കാട്ടാനക്കൂട്ടം ഇറങ്ങി. ഫീൽഡ് നമ്പർ 90 ൽ കുട്ടിയാനകളടക്കം 20 കാട്ടാനകളുടെ കൂട്ടമാണ് തോട്ടത്തിലെത്തിയത്.
തോട്ടംമേഖലയിൽ കാട്ടാനക്കൂട്ടമിറങ്ങിയതോടെ ടാപ്പിങ് നടത്താനാവാത്ത അവസ്ഥയിലാണ് തൊഴിലാളികൾ. വനം വകുപ്പിന്‍റെ നീരിക്ഷണ സംഘം സ്ഥലത്തെത്തിയിട്ടുണ്ട്.