മുള്ളൻപന്നി കുറുകെ ചാടി; ബൈക്ക് യാത്രികന് ദാരുണാന്ത്യം

തന്‍റെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളൻ പന്നി ബൈക്കിന് കുറുകെ ചാടിയത്
wild pig jumped across the young man died
ഷഫീഖ് മോൻ
Updated on

മലപ്പുറം: മുള്ളൻപന്നി ബൈക്കിന് കുറുകെ ചാടി യുവാവ് മരിച്ചു. മലപ്പുറം മൂത്തേടം പാലാങ്കരയിലാണ് സംഭവം. ബാലംകുളം സ്വദേശി ഷഫീഖ് മോൻ (32) യാണ് മരിച്ചത്.

പുലർച്ചെ അഞ്ചരയോടെയാണ് അപകടം ഉണ്ടായത്. തന്‍റെ ഇറച്ചിക്കട തുറക്കാൻ കരുളായിയിലേക്ക് പോകുമ്പോഴാണ് മുള്ളൻ പന്നി ബൈക്കിന് കുറുകെ ചാടിയത്. നിയന്ത്രണം വിട്ട ബൈക്ക് ഇടിച്ചു മറിയുകയായിരുന്നു. തലയ്ക്കേറ്റ പരുക്കാണ് മരണകാരണം. സംഭവസ്ഥലത്തു വെച്ചു തന്നെ മരണം സംഭവിച്ചിരുന്നു.

Trending

No stories found.

Latest News

No stories found.