തിരുവനന്തപുരത്ത് മോദി മത്സരിച്ചാലും ഞാൻ ജയിക്കും: തരൂര്‍

ബിജെപിയില്‍ നിന്ന് ഏത് ഉന്നതന്‍ മത്സരിച്ചാലും തിരുവനന്തപുരത്തുകാര്‍ക്ക് എന്തു വേണമെന്ന് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.
ശശി തരൂർ
ശശി തരൂർ

തിരുവനന്തപുരം: പാര്‍ട്ടി തീരുമാനിച്ചാല്‍ തിരുവനന്തപുരത്ത് മത്സരിക്കുമെന്നും, തിരുവനന്തപുരത്ത് നരേന്ദ്രമോദി മത്സരിച്ചാലും താന്‍ വിജയിക്കുമെന്നും കോണ്‍ഗ്രസ് എംപി ശശി തരൂര്‍. മുസ്ലിംലീഗ് മണ്ഡലം കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ബിജെപിയില്‍ നിന്ന് ഏത് ഉന്നതന്‍ മത്സരിച്ചാലും തിരുവനന്തപുരത്തുകാര്‍ക്ക് എന്തു വേണമെന്ന് നന്നായി അറിയാമെന്നും അദ്ദേഹം വ്യക്തമാക്കി.

തിരുവനന്തപുരം ലോക്സഭാ സീറ്റ് ആര്‍ക്കെങ്കിലും വിട്ടുകൊടുക്കാം എന്ന് കരുതിയിരുന്നു. പക്ഷെ ഇപ്പോഴത്തെ സാഹചര്യം കണ്ടപ്പോഴാണ് തന്‍റെ മനസ് മാറിയത്. പാര്‍ട്ടി പറഞ്ഞാല്‍ തിരുവനന്തപുരത്ത് താന്‍ തന്നെ മത്സരിക്കും. ദേശീയ തലത്തില്‍ ഒരു ഭരണമാറ്റം വരേണ്ടത് അത്യാവശ്യമാണ്. തിരുവനന്തപുരത്ത് മത്സരിക്കാന്‍ നൂറ് ശതമാനം തീരുമാനിച്ചിരുന്നില്ല. രണ്ടു സാധ്യതകളാണ് ഉണ്ടായിരുന്നത്. പാര്‍ലമെന്‍റ് വേണോ മറ്റേതെങ്കിലും തെരഞ്ഞെടുപ്പ് വേണോ എന്ന് സംശയം ഉണ്ടായിരുന്നു. എന്നാല്‍ ദേശീയ സാഹചര്യത്തില്‍ ഒരു തീരുമാനത്തിലേക്ക് എത്തി. അത് തിരുവനന്തപുരത്ത് നിന്ന് തന്നെ മത്സരിക്കാം എന്നതാണ്.

ഡാനിഷ് അലിക്കെതിരായ വര്‍ഗീയ പരാമര്‍ശത്തെ അപലപിക്കുന്നു. പാര്‍ലമെന്‍റില്‍ മുസ്‌ലിം എംപിക്കെതിരേ ബിജെപി എംപി തെറി വിളിച്ചത് ഇന്ത്യ മുഴുവന്‍ സ്തംഭിച്ച സംഭവമാണ്. വര്‍ഗീയ പരാമര്‍ശം കേട്ട് അടുത്തിരുന്ന മുന്‍മന്ത്രിമാര്‍ ചിരിക്കുകയായിരുന്നു. അവരുടെ മുഖം കണ്ടിട്ട് രാജ്യത്തിന് തന്നെ നാണക്കേട് തോന്നി. ഈ നിലയില്‍ രാജ്യം മാറിപ്പോയി. ബിജെപി രാജ്യത്ത് വിഷം ഇഞ്ചക്റ്റ് ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com