ഹേമ കമ്മിറ്റി; സർക്കാർ ചര്‍ച്ചയ്ക്കു വിളിച്ചാല്‍ സഹകരിക്കും: സുരേഷ് ഗോപി

റിപ്പോര്‍ട്ടില്‍ നടപടികള്‍ ഉണ്ടാകും
Will cooperate if government calls for discussion: Suresh Gopi on hema commission report
ഹേമ കമ്മിറ്റി; സർക്കാർ ചര്‍ച്ചയ്ക്കു വിളിച്ചാല്‍ സഹകരിക്കും: സുരേഷ് ഗോപി
Updated on

ആലപ്പുഴ: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്‍മേലുള്ള ചര്‍ച്ചകളില്‍ വിളിച്ചാല്‍ സഹകരിക്കുമെന്ന് നടനും കേന്ദ്ര സഹമന്ത്രിയുമായ സുരേഷ് ഗോപി. എന്തുകൊണ്ട് കാലതാമസം ഉണ്ടായെന്ന് ചോദിക്കേണ്ടി വന്നല്ലോ. ഇത്ര ഗൗരവമുള്ള കാര്യങ്ങള്‍ അവരുടെ തന്നെ അറിവില്‍ എത്തുന്നത് ഇപ്പോള്‍ ആയിരിക്കും. എല്ലാ മേഖലയിലും ഇല്ലേ ഇത്. പരിഹാര മാര്‍ഗങ്ങളും റിപ്പോര്‍ട്ടില്‍ ഉണ്ടല്ലോയെന്നും സുരേഷ് ഗോപി.

സിനിമയാല്‍ ബാധിക്കപ്പെട്ട ചിലര്‍ പവര്‍ ഗ്രൂപ്പുകളെ കുറിച്ച് മുന്‍പും പറഞ്ഞിട്ടുണ്ട്. നാലഞ്ചു മാസം മുമ്പ് മമ്മൂട്ടിയെ ക്രൂശിച്ചുകൊണ്ട് വേറെ ചില പവര്‍ സെന്‍റേഴ്സ് വന്നിരുന്നു. അതില്‍ തിരുത്തല്‍ നടപടികള്‍ ഉണ്ടാവണം. അതിനാണ് ഒരു ഭരണം ഉള്ളത്. തിരുത്തല്‍ ഞാനും നിങ്ങളും ആഗ്രഹിക്കുന്നുണ്ട്. സിനിമാപ്രവര്‍ത്തകരും ആഗ്രഹിക്കുന്നുണ്ട്. റിപ്പോര്‍ട്ടില്‍ നടപടികള്‍ ഉണ്ടാകുമെന്നും സുരേഷ് ഗോപി പറഞ്ഞു.

സിനിമ എന്നു പറയുന്നത് ഒരു കോടിയും പത്തുകോടിയും വാങ്ങുന്ന ആളിന്‍റേത് മാത്രമല്ല. ഒരു ദിവസം 2000 രൂപ ശമ്പളം വാങ്ങി പോകുന്ന ഭാരം ചുമക്കുന്ന സംഘടിത മേഖലയില്‍ പെട്ടതാണ്. മേഖലയിലെ വലിയ ഒരു അപാകതയെ പെരുപ്പിച്ചു കാണിച്ചാലും ആ മേഖല നിലനില്‍ക്കണം. എല്ലാ സംഘടനകളും ഒത്തുചേര്‍ന്ന് അതിനുള്ള പോംവഴി കണ്ടെത്തും. സര്‍ക്കാര്‍ വിളിച്ചു ചര്‍ച്ചകളില്‍ ഇരുത്തിയാല്‍ സഹകരിക്കുമെന്നും സുരേഷ് ഗോപി പറഞ്ഞു.

Trending

No stories found.

Latest News

No stories found.