ഫ്രാൻസിസ് ജോർജ് ഇന്ത്യ മുന്നണിയിൽ ഉറച്ചു നിൽക്കുമോ: ജോസ് കെ. മാണി

''കോട്ടയത്ത് ചാമ്പ്യനായി തോമസ് ചാഴികാടന്‍ മാറും''
Jose K Mani
Jose K Mani

പാലാ: യുഡിഎഫ് സ്ഥാനാര്‍ഥി അഡ്വ. കെ. ഫ്രാന്‍സിസ് ജോര്‍ജ് ഇനിയെങ്കിലും ഇന്ത്യ മുന്നണിക്കൊപ്പം ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയാറാകണമെന്ന് കേരള കോണ്‍ഗ്രസ് - എം ചെയര്‍മാന്‍ ജോസ് കെ. മാണി എംപി.

തോമസ് ചാഴികാടനും താനും എംപിമാരെന്ന നിലയില്‍കൂടി ഇന്ത്യ മുന്നണിയില്‍ തുടക്കം മുതല്‍ സജീവമാണ്. അതിനാല്‍ കേരള കോണ്‍ഗ്രസ് - എം ഇന്ത്യ മുന്നണിയില്‍ ആണെന്നതില്‍ തര്‍ക്കമില്ല. അതേസമയം തരാതരം രാഷ്ട്രീയവും പാര്‍ട്ടിയും ചിഹ്നവും മാറുന്ന ഫ്രാന്‍സിസ് ജോര്‍ജ് അദ്ദേഹത്തിന്‍റെ നിലപാടുകള്‍ സംബന്ധിച്ച് ഇത്രയും സംശയങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തിലെങ്കിലും ഇന്ത്യ മുന്നണിയില്‍ ഉറച്ചു നില്‍ക്കുമെന്ന് പറയാന്‍ തയ്യാറാകണമെന്ന് ജോസ് കെ മാണി പറഞ്ഞു.

കോട്ടയത്ത് തോമസ് ചാഴികാടനായിരിക്കും ചാമ്പ്യനെന്ന് ജോസ് കെ മാണി പറഞ്ഞു. കോട്ടയത്തും മധ്യ തിരുവിതാംകൂറിലും കേരളത്തില്‍ പൊതുവെയും ഇടതുപക്ഷ ജനാധിപത്യ മുന്നണി മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലായില്‍ സെന്‍റ് തോമസ് ഹൈസ്കൂളിലെത്തി വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com