ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കാനില്ല: ജോസ് കെ. മാണി

ഒരു കാരണവശാലും ലോക്‌സഭയിലേക്ക് കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി ഉണ്ടാവില്ല
Jose K Mani
Jose K Mani

കോട്ടയം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്നു ജോസ് കെ. മാണി. അതിനേക്കാള്‍ വലിയ ഉത്തരവാദിത്വം പാര്‍ട്ടി ഏല്‍പ്പിച്ചിട്ടുണ്ട്. അതു നിര്‍വഹിക്കുന്നതിലാണു ശ്രദ്ധ. മത്സരിക്കാനില്ലെന്നു കൃത്യമായി നേരത്തെ തന്നെ സൂചിപ്പിച്ചിരുന്നു. ഒരു കാരണവശാലും ലോക്‌സഭയിലേക്ക് കേരള കോണ്‍ഗ്രസിന്‍റെ സ്ഥാനാര്‍ഥിയായി ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

കോട്ടയം ലോക്‌സഭാ സീറ്റിലെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് ഇരുമുന്നണികളിലും കക്ഷികള്‍ തമ്മില്‍ അനൗദ്യോഗിക ആശയവിനിമയം നടക്കുന്നുണ്ടെന്നും അദ്ദേഹം പ്രതികരിച്ചു.

നിലവില്‍ ഇവിടുത്തെ എംപി തോമസ് ചാഴിക്കാടനാണ്. ഇദ്ദേഹത്തിനൊപ്പം ജോസ് കെ. മാണിയുടെ പേരും പാര്‍ട്ടി ആലോചിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതിനു പിന്നാലെയാണ് ജോസ് കെ. മാണി നിലപാട് വ്യക്തമാക്കിയിരിക്കുന്നത്.

അതേസമയം അന്തരിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മകൾ അച്ചു ഉമ്മനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം യുഡിഎഫിൽ ഉയർത്തുന്നവരുണ്ട്. കോട്ടയം സീറ്റ് യുഡിഎഫ് ഏറ്റെടുക്കണമെന്ന ആവശ്യവും ശക്തമാണ്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com