
കെ.മുരളീധരൻ
തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിലിനെതിരേ കൂടുതൽ ശക്തമായ നടപടികളിലേക്ക് പോകാൻ പാർട്ടിക്ക് മടിയില്ലെന്ന് മുതിർന്ന നേതാവ് കെ.മുരളീധരൻ. കോൺഗ്രസും യുഡിഎഫുമാണ് രാഹുലിനെ സ്ഥാനാർഥിയാക്കിയത്. അവർ രണ്ടുപേരും പറയുന്നു, ഞങ്ങളുടെ കൂടെ കൂടണ്ടാ എന്ന്. ഇനി കടിച്ചു തൂങ്ങണോ വേണ്ടയോ എന്ന് രാഹുലിന് തീരുമാനിക്കാം. കൂടുതൽ കാര്യങ്ങൾ പിന്നീട് തീരുമാനിക്കും.
പുറത്തുവന്ന ഓഡിയൊയുടെ ആധികാരികത അറിയണം. വിശദീകരണം നൽകാൻ രാഹുലിന് സമയം ഉണ്ട്. നിലവിലെ സസ്പെൻഷൻ സ്ഥിരം ഏർപ്പാട് അല്ല. കൂടുതൽ കടുത്ത നടപടികളിലേക്കു പോകാൻ പാർട്ടിക്കു മടിയില്ല എന്നതിന്‍റെ സൂചനയാണ്. പാർട്ടി അംഗത്തിന് ലഭിക്കുന്ന പരിരക്ഷ രാഹുലിന് കോൺഗ്രസിൽനിന്ന് ലഭിക്കില്ലെന്നും കെ.മുരളീധരൻ മാധ്യമങ്ങളോട് പറഞ്ഞു.