വൈകിട്ട് 6 മുതൽ രാത്രി 10 മണിവരെയുള്ള വൈദ്യുതി നിരക്കിൽ 3 മടങ്ങ് വർധന!! വ്യക്തത വരുത്തി കെഎസ്ഇബി

രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നിരക്കിൽ 10 ശതമാനം കുറവ് നൽകും
will the electricity bill increase 3 times if you use it from 6 pm to 10 pm kseb clarifies

വൈകിട്ട് 6 മുതൽ രാത്രി 10 മണിവരെയുള്ള വൈദ്യുതി നിരക്കിൽ 3 മടങ്ങ് വർധന!! വ്യക്തത വരുത്തി കെഎസ്ഇബി

Representative image
Updated on

തിരുവനന്തപുരം: വൈദ്യുതി നിരക്കുമായി ബന്ധപ്പെട്ട വ്യാജവാർത്തകളിൽ പ്രതികരണവുമായി കെഎസ്ഇബി. ടിഒസി ബില്ലിൽ വൈകിട്ട് 6 മുതൽ രാത്രി 10 മണിവരെയുള്ള വൈദ്യുതി ഉപയോഗത്തിൽ 3 ഇരട്ടി വരെ നിരക്കിൽ വർധനവ് ഉണ്ടാവുമെന്നായിരുന്നു പ്രചരിച്ചിരുന്നത്.

എന്നാൽ ഇത് തീർത്തും വ്യാജവാർത്തയാണെന്നും ഈ സമയങ്ങളിൽ നിരക്കിൽ 25 ശതമാനം വർധനവാണ് വരുത്തുക എന്നും കെഎസ്ഇബി വ്യക്തമാക്കി. രാവിലെ 6 മുതൽ വൈകിട്ട് 6 വരെ നിരക്കിൽ 10 ശതമാനം കുറവ് നൽകുമെന്നും രാത്രി 10 മുതൽ രാവിലെ 6 വരെ സാധാരണ നിരക്ക് ഈടാക്കുമെന്നും കെഎസ്ഇബി വ്യക്തമാക്കി.

പ്രതിമാസം 250 ലധികം യൂണിറ്റ് വൈദ്യുതി ഉപയോഗിക്കുന്ന ഗാർഹിക ഉപഭോക്താക്കൾക്കും ഹൈടെൻഷൻ, എക്‌ട്രാ ഹൈ ടെൻഷൻ, 20 കിലോ വാട്ടിന് മുകളിൽ കണക്‌ടഡ് ലോഡുള്ള ലോ ടെൻഷൻ വ്യവസായിക ഉപബോക്താക്കൾക്കുമാണ് ടിഒഡി (ടൈം ഓഫ് ഡേ ബില്ലിങ്) ഏർപ്പെടുത്തിയിട്ടുള്ളത്. പമ്പ് സെറ്റ്, ഇസ്തിരിപ്പെട്ട, ഹീറ്റർ, മിക്സി, ഗ്രൈൻഡർ എന്നിവയുടെ ഉപയോഗം പകൽ സമയത്തേക്ക് മാറ്റിയാൽ 35 ശതമാനം വരെ പണം ലാഭിക്കാമെന്നും കെഎസ്ഇബി അറിയിച്ചു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com