

ഇടുക്കിയിൽ ശക്തമായ മഴയും കാറ്റും; വൻ നാശനഷ്ടം
ഇടുക്കി: ഇടുക്കിയിൽ ശക്തമായ മഴയിലും കാറ്റിലും വൻ നാശനഷ്ടം. വണ്ടിപ്പെരിയാർ മ്ലാമല ഭാഗത്താണ് നാശനഷ്ടമുണ്ടായത്. മരം കടപുഴകി വീണ് ഇലക്‌ട്രിക് പോസ്റ്റുകൾ തകർന്നു.
ശക്തമായ കാറ്റിൽ വ്യാപാര സ്ഥാപനത്തിന്‍റെ മേൽക്കൂര പറന്നു പോയി. പ്രദേശത്ത് വ്യാപക കൃഷിനാശം ഉണ്ടായതായും വിവരമുണ്ട്. ഇടുക്കിയുടെ മറ്റ് ഭാഗങ്ങളിലും മഴ ലഭിച്ചിട്ടുണ്ട്.