മണ്ണാർക്കാട് ഹെൽത്ത് സെന്‍ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്ണം

മരുന്ന് കമ്പനിക്കെതിരേ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.
Wire fragments found in paracetamol received from Mannarkad Health Center

മണ്ണാർക്കാട് ഹെൽത്ത് സെന്‍ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി

Updated on

പാലക്കാട്: മണ്ണാർക്കാട് ഹെൽത്ത് സെന്‍ററിൽ നിന്ന് ലഭിച്ച പാരസെറ്റമോളിൽ കമ്പി കഷ്ണം കണ്ടെത്തി. മണ്ണാർക്കാട് സ്വദേശി ആസിഫിന്‍റെ മകനായി വാങ്ങിയ മരുന്നിലാണ് കമ്പി കഷ്ണം കണ്ടെത്തിയത്.

മരുന്ന് നൽകാനായി പാരസെറ്റമോൾ പൊട്ടിച്ചപ്പോൾ തന്നെ കമ്പി കഷ്ണം കണ്ടു. മരുന്ന് കമ്പനിക്കെതിരേ ആരോഗ്യവകുപ്പിന് പരാതി നൽകാനൊരുങ്ങുകയാണ് കുടുംബം.

സംഭവത്തിൽ നഗരസഭയും പരാതി നൽകും. മരുന്ന് കമ്പനിക്കെതിരേ ആരോഗ്യവകുപ്പിനും മുഖ്യമന്ത്രിക്കും പരാതി നൽകുമെന്ന് ചെയർമാൻ സി. മുഹമ്മദ് ബഷീർ പ്രതികരിച്ചു.

മണ്ണാർക്കാട് നഗരസഭ ജനകീയ ആരോഗ്യ കേന്ദ്രത്തിലായിരുന്നു സംഭവം. തുടർന്നാണ് നഗരസഭയും പരാതി നൽകാനൊരുങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com