

എം.എ. ബേബി
ന‍്യൂഡൽഹി: കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിനെ പിന്തുണച്ച് സിപിഎം ജനറൽ സെക്രട്ടറി എം.എ. ബേബി. സംസ്ഥാന സർക്കാർ പദ്ധതിയിൽ ഒപ്പു വച്ചെങ്കിലും സംസ്ഥാനത്തെ വിദ‍്യാഭ‍്യാസ മേഖലയിൽ വർഗീയ വത്കരണം അനുവദിക്കില്ലെന്ന് ബേബി വ‍്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ ചർച്ച ചെയ്ത് ശേഷം തീരുമാനമെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര സർക്കാരിന്‍റെ വിദ‍്യാഭ‍്യാസ പദ്ധതിയായ പിഎം ശ്രീയിൽ സംസ്ഥാന സർക്കാർ ഒപ്പുവച്ചതിനു പിന്നാലെ സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമായിരുന്നു എം.എ. ബേബിയുടെ പ്രതികരണം.
പിഎം ശ്രീയിൽ സർക്കാർ ഒപ്പിട്ടതിനു പിന്നാലെ സിപിഐ ഇടഞ്ഞു നിൽക്കുന്ന സാഹചര‍്യത്തിലായിരുന്നു എം.എ. ബേബിയും ഡി. രാജയും കൂടിക്കാഴ്ച നടത്തിയത്.