
കൊച്ചി: വേൾഡ് മലയാളീ ഫെഡറേഷൻ (ഡബ്ലിയു എം എഫ്) സ്റ്റേറ്റ് കൗൺസിൽ പൊതുയോഗം കൊച്ചിയിൽ നടത്തി. ഡബ്ലിയു എം എഫ് ഗ്ലോബൽ ചെയർമാൻ ഡോ. പ്രിൻസ് പള്ളിക്കുന്നേൽ ഉദ്‌ഘാടനം ചെയ്തു. സ്റ്റേറ്റ് കൗൺസിൽ പ്രസിഡന്റ് ടി.ബി.നാസർ അധ്യക്ഷത വഹിച്ചു. ഗ്ലോബൽ കോർഡിനേറ്റർ പൗലോസ് തേപ്പാല മുഖ്യപ്രഭാഷണം നടത്തി. ചടങ്ങിൽ ഗ്ലോബൽ നേതാക്കളെ ആദരിച്ചു.
തുടർന്ന് ഗ്ലോബൽ സെക്രട്ടറി ഹരീഷ് നായർ ഡബ്ലിയു എം എഫ് ഭരണഘടന പരിചയപ്പെടുത്തി. ഗ്ലോബൽ ജോ.സെക്രട്ടറി ടോം ജേക്കബ് അംഗങ്ങൾക്കുള്ള ഐഡന്റിറ്റി കാർഡ് വിതരണം ചെയ്തു. സ്റ്റേറ്റ് ജനറൽ സെക്രട്ടറി ബിബിൻ സണ്ണി വാർഷിക റിപ്പോർട്ടും, ട്രഷറർ സി. ചാണ്ടി വാർഷിക കണക്കും അവതരിപ്പിച്ചു. ജോ.സെക്രട്ടറി സോഫി ജോർജ് മുൻയോഗ മിനുട്സ് അവതരിപ്പിച്ചു. ഫോറം കോർഡിനേറ്റർസ് വിവിധ പ്രൊജെക്ടുകൾ അവതരിപ്പിച്ചു.
അഡ്വൈസറി ബോർഡ് അംഗം സിന്ധു സജീവ്, ഗ്ലോബൽ ഫോറം കോർഡിനേറ്റർമാരായ വി.എം.സിദ്ദിഖ്, റഫീഖ് മരക്കാർ, അഡ്വ.ശ്രീജിത്ത് പ്രേമചന്ദ്രൻ, തോമസ് വൈദ്യർ, സ്റ്റേറ്റ് വൈസ് പ്രസിഡന്റ് ആണ് ലിബ എന്നിവർ സംസാരിച്ചു. സ്റ്റേറ്റ് വൈസ് പ്രസിഡന്റ് റിനി സൂരജ് സ്വാഗതവും ജോ.സെക്രട്ടറി ജിതേഷ് ബാബു നന്ദിയും പറഞ്ഞു.