ദുരുദ്ദേശ്യത്തോടെ തോളത്തു പിടിച്ചെന്ന് വനിതാ ഓഫിസർ; ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

വനിതാ ഓഫിസറുടെ പരാതി കാലടി ഡിവിഷൻ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി പരിശോധിച്ചു
woman accuses forest officer of harassment leading to suspension
വനിതാ ഓഫിസറുടെ പരാതിയിൽ ഫോറസ്റ്റ് ഓഫിസർക്ക് സസ്പെൻഷൻ

മലയാറ്റൂർ: വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫിസറെ പിന്നിൽ നിന്നും തോളിൽ പിടിച്ചെന്ന പരാതിയിൽ കുരിശുമുപടി ഫോറസ്റ്റ് സ്റ്റേഷനിലെ സെക്ഷൻ ഫോറസ്റ്റ് ഓഫിസർ വി.വി. വിനോദിനെ സസ്പെൻഡ് ചെയ്തു.

ഏപ്രിൽ 14 നാണ് പരാതിക്ക് ആസ്പദമായ സംഭവം ഉണ്ടാകുന്നത്. ഫോറസ്റ്റ് സ്റ്റേഷന്‍റെ സ്റ്റാഫ് ക്വാർട്ടേഴ്സിൽവച്ച് വിനോദ് ദുരുദ്ദേശ്യത്തോടെ പിന്നിൽ നിന്നു തോളത്തു പിടിക്കുകയായിരുന്നെന്നാണ് വനിതാ ഉദ്യോഗസ്ഥയുട പരാതിയിൽ പറയുന്നത്. ഇതു സംബന്ധിച്ച് ഇന്റേണൽ കംപ്ലെയ്ന്‍റ് കമ്മിറ്റിക്കു പരാതി കൊടുത്തതിനെ തുടർന്ന് വിനോദ് അപകീർത്തിപ്പെടുത്തിയെന്നും പരാതിയിലുണ്ട്.

വനിതാ ഓഫിസറുടെ പരാതി കാലടി ഡിവിഷൻ ഇന്‍റേണൽ കംപ്ലെയ്ന്‍റ്സ് കമ്മിറ്റി പരിശോധിച്ചു. പരാതിയിൽ പറയുന്ന കാരണങ്ങൾ സത്യമാണെന്ന് ബോധ്യപ്പെട്ടതോടെയാണ് വിനോദിന് സസ്പെൻഷൻ നൽകിയത്.

Trending

No stories found.

Latest News

No stories found.