10 പേരെ വിവാഹം ചെയ്ത് മുങ്ങി, പതിനൊന്നാം വിവാഹത്തിനു മുൻപ് പെട്ടു; യുവതി അറസ്റ്റിൽ

ഓൺലൈനായി വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്
Woman arrested for duping more than 10 people through marriage scam

രേഷ്മ

Updated on

തിരുവനന്തപുരം: വിവിധ ജില്ലകളിൽ നിന്നായി പത്തിലധികം പേരെ വിവാഹം കഴിച്ച് മുങ്ങിയ യുവതി പിടിയിൽ. എറണാകുളം കാഞ്ഞിരമറ്റം സ്വദേശി രേഷ്മയെ തിരുവനന്തപുരത്തു നിന്നാണ് പൊലീസ് പിടികൂടിയത്.

ഓൺലൈനായി വിവാഹ പരസ്യം നൽകിയായിരുന്നു തട്ടിപ്പ്. പഞ്ചായത്ത് അംഗവുമായുള്ള വിവാഹത്തിനു തൊട്ടു മുൻപാണ് പിടിവീണത്. യുവതിയിൽ സംശയം തോന്നിയ പഞ്ചായത്ത് അംഗമായ വരനും കുടുംബവും ഇവരുടെ ബാഗ് പരിശോധിച്ചപ്പോഴാണ് മുൻ വിവാഹങ്ങളുടെ രേഖകളും കല്യാണക്കത്തും അടക്കമുള്ളവ കണ്ടെത്തിയത്.

ഉടൻ തന്നെ ഇവർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തപ്പോഴാണ് വിവാഹത്തട്ടിപ്പിന്‍റെ വിവരങ്ങള്‍ പുറത്തു വരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com