ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ

എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31) യെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്.
Woman Arrested for Extorting Money
ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ
Updated on

കൊച്ചി: തപാൽ വകുപ്പിൽ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസിൽ യുവതി അറസ്റ്റിൽ. എളങ്കുന്നപ്പുഴ മാലിപ്പുറം കർത്തേടം വലിയപറമ്പിൽ വീട്ടിൽ മേരി ഡീന (31) യെയാണ് ഞാറക്കൽ പൊലീസ് അറസ്റ്റ് ചെയ്തത്. തപാൽ വകുപ്പിൽ ജോലി ശരിയാക്കിത്തരാം എന്ന് പറഞ്ഞ് ഞാറക്കൽ സ്വദേശിയായ പരാതിക്കാരനെ വിശ്വസിപ്പിച്ച് 105000 രൂപയും, ചക്യാത്ത് സ്വദേശിനിയായ വനിതയിൽ നിന്നും 800000 രൂപയുമാണ് ഇവർ തട്ടിയത്.

മേരി ഡീനയ്ക്കെതിരെ കളമശേരി സ്റ്റേഷനിൽ സമാന കേസ് നിലവിലുണ്ട്. ഞാറക്കൽ ഇൻസ്പെക്ടർ സുനിൽ തോമസിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്ഐ അഖിൽ വിജയകുമാർ, എസ് സി പി ഒ ഉമേഷ്, സിപിഒ മാരായ വി.കെ. രഗേഷ്, കെ.സി. ദിവ്യ, കെ.സി. ഐശ്വര്യ, കെ. വേണു എന്നിവരാണ് ഉണ്ടായിരുന്നത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com