

രേഷ്മ
കൊച്ചി: വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടുകടത്തിയ രേഷ്മ (പാഞ്ചാലി) അറസ്റ്റിൽ. കൊച്ചി അധികാരപരിധിയിൽ നിന്നു നാടുകടച്ചപ്പെട്ട തിരുവനന്തപുരം സ്വദേശിയാണ് പിടിയിലായത്.
പാലാരിവട്ടത്ത് ഇവർ താമസിക്കുന്നുണ്ടെന്ന കിട്ടിയ രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ഇവരെ പൊലീസ് അറസ്റ്റു ചെയ്യുകയായിരുന്നു. വിവിധ കേസുകളിൽ കാപ്പ ചുമത്തി നാടു കടത്തപ്പെടുന്നവർ നിയമലംഘനം തുടരുന്ന സാഹചര്യത്തിൽ നടപടി ശക്തമാക്കിയിരിക്കുകയാണ് പൊലീസ്.