കോട്ടയത്ത് ഗ്രാമപഞ്ചായത്ത് ഓഫിസ് വീട്ടമ്മ അടിച്ചു തകർത്തു

മുട്ടേൽ സ്വദേശിനി ശ‍്യാമളയാണ് പഞ്ചായത്ത് ഓഫിസ് അടിച്ചു തകർത്തത്
woman attacked grama panchayath office in kottayam

കോട്ടയത്ത് ഗ്രാമപഞ്ചായത്ത് ഓഫിസ് വീട്ടമ്മ അടിച്ചു തകർത്തു

Updated on

കോട്ടയം: ഗ്രാമപഞ്ചായത്ത് ഓഫിസ് വീട്ടമ്മ അടിച്ചു തകർത്തു. അയ്മനം ഗ്രാമപഞ്ചായത്ത് ഓഫിസിലാണ് സംഭവം. മുട്ടേൽ സ്വദേശിനി ശ‍്യാമളയാണ് പഞ്ചായത്ത് ഓഫിസ് അടിച്ചു തകർത്തത്. ഇവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഞ്ചായത്ത് ഓഫിസിന്‍റെ പ്രവർത്തനങ്ങൾ കൃത‍്യമായ രീതിയിലല്ല നടക്കുന്നതെന്ന് ആരോപിച്ചായിരുന്നു അതിക്രമം.

എന്നാൽ ശ‍്യാമള‍യുടേതായി ഫയലുകൾ ഒന്നും തന്നെ പരിഗണിക്കാനില്ലെന്നാണ് പഞ്ചായത്ത് അധികൃതർ പറയുന്നത്. ഓഫിസിൽ ഇടയ്ക്ക് എത്തുന്ന ശ‍്യാമള പഞ്ചായത്ത് അധികൃതരുടെ ജോലിക്ക് തടസം സൃഷ്ടിക്കാറുണ്ടെന്ന് പൊലീസും പറ‍യുന്നു. ഇവർക്കെതിരേ മുമ്പ് പഞ്ചായത്ത് അധികൃതർ പൊലീസിൽ പരാതി നൽകിയിട്ടുണ്ടായിരുന്നു. വിഷയം ചർച്ച ചെയ്യാനായി അധികൃതർ അടിയന്തര യോഗം വിളിച്ചിട്ടുണ്ട്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com