woman attempts to suicide in wayand
യുവതി ബസ് യാത്രയ്ക്കിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

കുടുംബ പ്രശ്നം; യുവതി ബസ് യാത്രയ്ക്കിടെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചു

ബസ് ജീവനക്കാർ ഉടൻ തന്നെ യുവതിയെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി
Published on

കൽപ്പറ്റ: ബസ് യാത്രക്കിടെ വിഷം കഴിച്ച് യുവതി ആത്മഹത്യയ്ക്ക് ശ്രമിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയായിരുന്നു സംഭവം. കോഴിക്കോട് നിന്ന് സുല്‍ത്താന്‍ബത്തേരിയിലേക്ക് വരികയായിരുന്ന ബസ് വൈത്തിരിയിലെത്തിയപ്പോൾ യുവതി കുഴഞ്ഞു വീഴുകയായിരുന്നു.കോഴിക്കോട് സ്വദേശിനി യാത്രയ്ക്കിടെ ബസ് ചുരത്തിലെത്തിയപ്പോഴാണ് കയ്യിൽ കരുതിയ വിഷം കുടിച്ചത്.

ബസില്‍ കീടനാശിനിയുടെ ദുര്‍ഗന്ധമുണ്ടായതിനെത്തുടര്‍ന്ന് കണ്ടക്ടര്‍ ആരെങ്കിലും കീടനാശിനിപോലുള്ളവ കൈവശംവെച്ചിട്ടുണ്ടോയെന്ന് യാത്രക്കാരോട് തിരക്കിയിരുന്നു. ബസ് വൈത്തിരിയെത്തിയപ്പോഴേക്കും യുവതി കുഴഞ്ഞുവീഴുകയായിരുന്നു. ബസ് ജീവനക്കാർ ഉടൻ തന്നെ യുവതിയെ വൈത്തിരി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. വൈത്തിരി പൊലീസെത്തി ബന്ധുക്കളെ വിവരമറിയിച്ചു. തുടര്‍ന്ന് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളെജിലേക്ക് മാറ്റി. കുടുംബപ്രശ്നമാണ് ആത്മഹത്യാ ശ്രമത്തിന് കാരണമെന്നാണ് നിഗമനം.

logo
Metro Vaartha
www.metrovaartha.com