പാലക്കാട് ബസ് കാത്തുനിൽക്കുന്നതിനിടെ 56 കാരി കുഴഞ്ഞു വീണ് മരിച്ചു

ഇന്ന് ഉച്ചയോടെയാണ് സംഭവം.
woman collapsed and died while waiting for the bus in bus stop at palakkad
സരോജിനി
Updated on

പാലക്കാട്: പാലക്കാട് തെങ്കര രാജാ സ്കൂളിന് സമീപം ബസ് കാത്തുനിൽക്കുന്നതിനിടെ 56 കാരി കുഴഞ്ഞുവീണ് മരിച്ചു. തെങ്കര സ്വദേശിനി സരോജിനി ആണ് മരിച്ചത്. ഇന്ന് ഉച്ചയോടെയാണ് സംഭവം.

കുഴഞ്ഞു വീണ സരോജിനിയെ സമീപത്തുണ്ടായിരുന്നവർ തൊട്ടടുത്ത ക്ലിനിക്കിൽ എത്തിച്ചെങ്കിലും പിന്നീട് മണ്ണാർക്കാട്ട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാനായില്ല. സൂര്യാഘാതം ആണോ മരണകാരണം എന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നതിന് ശേഷം മാത്രമേ സ്ഥിരീകരിക്കാൻ കഴിയൂ.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com