കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

മൃതദേത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ട്
woman dead body found garbage tank in kothamangalam police investigation started

കോതമം​ഗലത്ത് മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം; കൊലപാതകമെന്ന് സംശയം

Updated on

കോതമം​ഗലം: കൊച്ചി- ധനുഷ്കോടി ദേശീയപാതയിലെ ഊന്നുകല്ലിന് സമീപം ആൾതാമസമില്ലാത്ത വീടിന്‍റെ മാലിന്യ ടാങ്കിനുള്ളിൽ സ്ത്രീയുടെ മൃതദേഹം കണ്ടെത്തി. കൊന്ന് ഒളിപ്പിച്ചതാണോ എന്ന് സംശയം.

മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്ന് സ്ഥലത്തെത്തിയ ഊന്നുകൽ പൊലീസ് വ്യക്തമാക്കി. ഏകദേശം 60 വയസുള്ള സ്ത്രീയുടേതാണ് മൃതദേഹമെന്നാണ് പൊലീസിന്‍റെ പ്രാഥമിക നി​ഗമനം. വീട്ടിൽ നിന്നും ദുർ​ഗന്ധം വമിച്ചതിനെ തുടർന്ന് പൊലീസെത്തി പരിശോധന നടത്തിയതിനെ തുടർന്നാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. വീടിന്‍റെ വർക്ക് ഏരിയയുടെ ​ഗ്രില്ല് തകർത്ത നിലയിലാണ്.

ഇത് ഒരു വൈദികന്‍റെ വീടാണ്. കുറച്ചുകാലമായി ഇവിടെ ആൾതാമസമില്ല. കുറുപ്പംപടി, വേങ്ങൂരിൽ നിന്ന് ഒരു സ്ത്രീയെ കാണാതായെന്ന മിസിങ് കേസ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അവർക്കും 60 വയസാണ് പ്രായം. ഈ കേസിലും പൊലീസ് അന്വേഷണം നടത്തിവരുന്നുണ്ട്. പ്രദേശവാസികളാണ് ദുർ​ഗന്ധം വരുന്നകാര്യം പൊലീസിൽ അറിയിച്ചത്. തുടർനടപടികളിലേക്ക് കടന്നതായി പൊലീസ് അറിയിച്ചു. മൃതദേഹം പുറത്തെടുക്കാനുള്ള നടപടികളാണ് നടന്നുവരുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com