എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തിൽ യുവതി പ്രസവിച്ചു

നോർത്ത് പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി
എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തിൽ യുവതി പ്രസവിച്ചു
Updated on

കൊച്ചി: എറണാകുളത്ത് ഹോസ്റ്റലിലെ ശൗചാലയത്തിൽ യുവതി ആൺകുഞ്ഞിന് ജന്മം നൽകി. യുവതിയുടെ കൂട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ നോർത്ത് പൊലീസ് അമ്മയെയും കുഞ്ഞിനെയും ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ആറ് പേരടങ്ങുന്ന റൂലിമാണ് യുവതി താമസിച്ചിരുന്നത്. യുവതിയുടെ അനാരോഗ്യം ശ്രദ്ധയിൽപെട്ട സുഹൃത്തുക്കൾ കാര്യം അന്വേഷിച്ചിരുന്നെങ്കിലും മറ്റ് ആരോഗ്യപ്രശ്നങ്ങളാണ് പറഞ്ഞിരുന്നത്. ഞായറാഴ്ച രാവിലെ ശൗചാലയത്തിൽ കയറിയ യുവതി ഏറെ നേരത്തിന് ശേഷവും പുറത്തിറങ്ങായതോടെ സുഹൃത്തുക്കൾ വാതിൽതട്ടി തുറക്കുകയായിരുന്നു. തുടർന്ന് നവജാതശിശുവിനൊപ്പം യുവതിയെ കണ്ടെത്തുകയായിരുന്നു. കാമുകനിൽ നിന്നാണ് യുവതി ഗർഭിണിയായതെന്ന് പൊലീസ് പറയുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ കാമുകന്‍റെയും യുവതിയുടെയും വീട്ടുകാരെയും എറണാകുളത്തേക്ക് വിളിപ്പിച്ചിട്ടുണ്ട്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com