കല്‍പ്പറ്റയിൽ സിസേറയനിടെ യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബന്ധുക്കൾ

കല്‍പ്പറ്റയിൽ സിസേറയനിടെ യുവതി മരിച്ച സംഭവം; ആശുപത്രിക്കെതിരെ രൂക്ഷ വിമർശനവുമായി ബന്ധുക്കൾ

കല്‍പ്പറ്റ: സിസേറയനിടെ യുവതി മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ബന്ധുക്കൾ. പനമരം കമ്പളക്കാട് മൈലാടി പുഴക്കംവയല്‍ സ്വദേശി വൈശ്യന്‍ വീട്ടില്‍ നൗഷാദിന്‍റെ ഭാര്യ നുസ്‌റത്താണ് (23) ഇന്നലെ പ്രസവത്തിനായി നടത്തിയ സിസേറയനിൽ മരിച്ചത്.

ജനുവരി 16 നാണ് നുസ്‌റത്തിനെ കല്‍പ്പറ്റ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. 17 ന് ജനറല്‍ ആശുപത്രിയില്‍ വെച്ച് സിസേറിയനിലൂടെ യുവതി പെണ്‍കുഞ്ഞിന് ജന്മം നല്‍കി. തുടർന്ന് ആരോഗ്യനില വഷളായതോടെ നുസ്‌റത്തിനെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളെജില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണപ്പെടുകയുമായിരുന്നു.

ആശുപത്രിക്കാരുടെ അനാസ്ഥ ചൂണ്ടിക്കാട്ടി ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. കോഴിക്കോട് മെഡിക്കൽ കോളെജിൽ സൂക്ഷിച്ച മൃതുദേഹം പോസ്റ്റ്മാർട്ട നടപടികൾ പൂർത്തിയാക്കി ബന്ധുക്കൾക്ക് കൈമാറും.

Related Stories

No stories found.

Latest News

No stories found.
logo
Metrovaartha
www.metrovaartha.com