മഴയത്ത് ചുമരിടിഞ്ഞു വീണ് വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

വീടിനു പിന്നിലെ മേൽക്കൂരയില്ലാത്ത പഴയ വീടിന്‍റെ ചുമരാണ് ഇടിഞ്ഞത്
ശ്രീകല
ശ്രീകല

തിരുവനന്തപുരം: പോത്തൻകോട് ചുമരിടിഞ്ഞുവീണ് വീട്ടമ്മ മരിച്ചു. ഇടത്തറ വാർഡിൽ ചുമടുതാങ്ങി വിളയിൽ ശ്രീകല (61) ആണ് മരിച്ചത്. മഴയത്ത് ചുമരിടിഞ്ഞ് വീട്ടമ്മയുടെ മുകളിലേക്ക് പതിക്കുകയായിരുന്നു.

വീടിനു പിന്നിലെ മേൽക്കൂരയില്ലാത്ത പഴയ വീടിന്‍റെ ചുമരാണ് ഇടിഞ്ഞത്. രാവിലെ ഒൻപതരയോടെ ആയിരുന്നു സംഭവം. സമീപത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com