തെരുവുനായ കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യം

ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം.
woman-died-in-kollam-while-stray-dog-hit-scooter
തെരുവുനായ കുറുകെ ചാടി സ്കൂട്ടർ യാത്രക്കാരിക്ക് ദാരുണാന്ത്യംfile
Updated on

കൊല്ലം: ശൂരനാട് തെരുവ് നായ കുറുകെ ചാടിയുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരി മരിച്ചു. ശൂരനാട് വടക്ക് സ്വദേശി ലിജിയാണ് (33) മരിച്ചത്. ഒപ്പമുണ്ടായിരുന്ന ബന്ധുവിനും പരിക്കേറ്റിട്ടുണ്ട്. ഇവർ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. ഞായറാഴ്ച വൈകിട്ട് നാല് മണിയോടെയായിരുന്നു അപകടം. ലിജിയും ബന്ധുവും സ്കൂട്ടറിൽ വരുന്നതിനിടെ ശൂരനാട് അഴകിയ കാവ് ക്ഷേത്രത്തിന് സമീപത്തുവെച്ച് തെരുവ് നായ സ്കൂട്ടറിന് കുറുകെ ചാടുകയായിരുന്നു. സ്കൂട്ടർ മറിയുകയും രണ്ട് പേരും സ്കൂട്ടറിൽ നിന്ന് തെറിച്ചു വീഴുകയും ചെയ്തു.

റോഡിലേക്ക് വീണ ലിജിയുടെ പരിക്കുകൾ ഗുരുതരമായിരുന്നു. അപകടം നടന്നയുടൻ തന്നെ ഓടിയെത്തിയ നാട്ടുകാരും മറ്റ് വാഹനങ്ങളിലെ യാത്രക്കാരും ഡ്രൈവർമാരുമെല്ലാം ചേർന്ന് ഇവരെ ശാസ്താംകോട്ടയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരുക്ക് ഗുരുതരമായതിനാൽ ലിജി മരണപ്പെടുകയായിരുന്നു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com