പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു, ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

തിരുവനന്തപുരത്ത് വച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്
woman dies after suffering burns during pongala

പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു, ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

Updated on

കോഴിക്കോട്: ആറ്റുകാൽ പൊങ്കാല അർപ്പിക്കുന്നതിനിടെ പൊള്ളലേറ്റു ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ ചുങ്കം സ്വദേശി ദിനേശിന്‍റെ ഭാര്യ വിജിഷ (38) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നതിനിടെ തിങ്കളാഴ്ച രാവിലെയാണ് മരിച്ചത്.

തിരുവനന്തപുരത്ത് വച്ച് പൊങ്കാല അർപ്പിക്കുന്നതിനിടെയാണ് വിജിഷയ്ക്ക് പൊള്ളലേറ്റത്. തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഐസിയുവിൽ ചികിത്സയിൽ കഴിയുകയായിരുന്ന വിജിഷയെ പിന്നീട് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. രണ്ടു മക്കളുണ്ട്. സംസ്കാരം പിന്നീട്.

logo
Metro Vaartha
www.metrovaartha.com