മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; ഭർത്താവിനെതിരേ പരാതിയുമായി കുടുംബം

യുവതിയുടെ അഞ്ചാമത്തെ പ്രസവമായിരുന്നു ഇത്
woman dies during home delivery at malappuram

മലപ്പുറത്ത് വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു; ഭർത്താവിനെതിരേ പരാതിയുമായി യുവതിയുടെ കുടുംബം

file image

Updated on

മലപ്പുറം: മലപ്പുറം ചട്ടിപ്പറമ്പിൽ വീട്ടിൽ പ്രസവിച്ച യുവതി മരിച്ചു. മലപ്പുറം ചട്ടിപ്പറമ്പിൽ സ്വദേശിനി അസ്മയാണ് മരിച്ചത്. അഞ്ചാമത് പ്രസവത്തിലായിരുന്നു മരണം. സംഭവത്തിനു പിന്നാലെ അസ്മയുടെ മൃതദേഹം ഭർത്താവ് സിറാജുദ്ദീൻ പെരുമ്പാവൂരിലേക്ക് കൊണ്ടുപോയി. തുടർന്ന് പൊലീസെത്തി മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുട്ടിയെയും ആശുപത്രിയിലേക്ക് മാറ്റി.

അതേസമയം, പ്രസവ വേദനയുണ്ടായിട്ടും ഭർത്താവും വീട്ടുകാരും അസ്മയെ ആശുപത്രിയിലെത്തിച്ചില്ലെന്നാരോപിച്ച് യുവതിയുടെ കുടുംബം രംഗത്തെത്തിയിട്ടുണ്ട്.

യുവതിയുടെ വീട്ടുകാരുടെ മൊഴി എടുക്കുമെന്ന് പൊലീസ് അറിയിച്ചു. മലപ്പുറം ചട്ടി പറമ്പിൽ വാടക വീട്ടിലാണ് കുടുംബം താമസിച്ചിരുന്നത്. സംഭവത്തിൽ അന്വേഷണം നടത്തി വരുകയാണെന്ന് പൊലീസ് അറിയിച്ചു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com