വീട്ടിലെ പ്രസവത്തിനിടെ യുവതി മരിച്ച സംഭവം; പ്രസവം എടുക്കാൻ സഹായിച്ച സ്ത്രീ കസ്റ്റഡിയിൽ

പ്രസവം എടുക്കാനായി സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്
Woman dies during home delivery malappuram; woman who helped deliver baby in custody

‌അസ്മ, സിറാജ്ജുദ്ദീൻ

Updated on

മലപ്പുറം: ചട്ടിപ്പറമ്പിൽ പ്രസവം വീട്ടിൽ നടത്തിയ യുവതി മരിച്ച സംഭവത്തിൽ ഒരാളെ കൂടി പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രസവം എടുക്കാനായി സഹായിച്ച ഒതുക്കുങ്ങൽ സ്വദേശി ഫാത്തിമയെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്.

കേസിൽ അസ്മയുടെ ഭർത്താവായ സിറാജ്ജുദ്ദിനെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. മന:പൂർവ്വമായ നരഹത്യകുറ്റം, തെളിവ് നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു സിറാജ്ജുദ്ദീനെ അറസ്റ്റ് ചെയ്തത്.

പെരുമ്പാവൂർ സ്വദേശിനിയായ ഭാര്യ അസ്മയെ വീട്ടിൽ പ്രസവിക്കുന്നതിന് സിറാജ്ജുദ്ദീൻ നിർബന്ധിച്ചിരുന്നു. പ്രസവശേഷം വൈദ്യസഹായം ലഭിക്കാതെ രക്തം വാര്‍ന്നാണ് യുവതി മരിച്ചതെന്നും കൃത്യമായ പരിചരണം ലഭിച്ചിരുന്നുവെങ്കില്‍ മരണം സംഭവിക്കില്ലായിരുന്നു എന്നുമാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലെ കണ്ടെത്തല്‍.

'മടവൂല്‍ ഖാഫില' എന്ന യൂട്യൂബ് ചാനലിലൂടെ അന്തവിശ്വാസങ്ങള്‍ പ്രചരിപ്പിച്ച ഭര്‍ത്താവ് സിറാജുദ്ദിന്‍ ഭാര്യയെയും ഇരയാക്കുകയായിരുന്നു എന്നാണ് ആക്ഷേപം.

അക്യൂപഞ്ചർ പഠിച്ചതിനാൽ അസ്മയെ വേദനയില്ലാതെ പ്രസവിക്കാമെന്ന് തെറ്റിധരിപ്പിച്ച് 3 പ്രസവങ്ങളും വീട്ടില്‍ തന്നെ നടത്താന്‍ സിറാജുദ്ദിന്‍ നിര്‍ബന്ധിക്കുകയായിരുന്നു.

പ്രസവത്തെ തുടർന്ന് രക്തസ്രാവമുണ്ടായി ഗുരുതരാവസ്ഥയിൽ 3 മണിക്കൂറോളം വീട്ടിൽ കിടന്നിട്ടും ആശുപത്രിയിൽ കൊണ്ടുപോവാൻ ഇയാൾ തയാറായില്ലെന്നും ഇതാണ് പിന്നീട് മരണത്തിലേക്ക് നയിച്ചതെന്നും പൊലീസ് പറഞ്ഞു.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com