
തിരുവനന്തപുരം: തിരുവനന്തപുരം പുത്തൻതോപ്പിൽ യുവതിയെ പൊള്ളലേറ്റ് മരിച്ച നിലയിൽ കണ്ടെത്തി. പുത്തൻതോപ്പ് സ്വദേശി അഞ്ജുവാണ് (23) മരിച്ചത്. ഒമ്പത് മാസം പ്രായമായ കുഞ്ഞിനും പൊള്ളലേറ്റിട്ടുണ്ട്. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലുള്ള കുഞ്ഞ് ഗുരുതരാവസ്ഥയിലാണ്.
കുളിമുറിയിലാണ് അഞ്ജുവിനെ പൊള്ളലേറ്റ നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെങ്കിൽ ബന്ധുക്കൾ മരണത്തിൽ ദുരൂഹത ആരോപിക്കുന്നുണ്ട്.