കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ സ്ത്രീ മരിച്ചു

ഉസൈബ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ നിന്നാണ് കുഴിമന്തി കഴിച്ചത്
കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റ സ്ത്രീ മരിച്ചു
ഉസൈബ (56)

തൃശൂർ: തൃശൂരിൽ കുഴിമന്തി കഴിച്ചതിനു പിന്നാലെ ഭക്ഷ്യ വിഷബാധയേറ്റു ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു. പെരിഞ്ഞനം കുറ്റിലക്കടവ് സ്വദേശിനി ഉസൈബ (56) ആണ് മരിച്ചത്. തൃശൂർ മെഡിക്കൽ കോളജിൽ ചികിത്സയിലായിരുന്ന ഉസൈബ ഇന്നു പുലർച്ചെയാണ് മരിച്ചത്.

ശനിയാഴ്ച പെരിഞ്ഞനം സെന്ററിന് വടക്കുഭാഗത്ത് പ്രവർത്തിക്കുന്ന സെയിൻ ഹോട്ടലിൽനിന്നും കുഴിമന്തി കഴിച്ച നൂറോളം പേർ വയറിളക്കവും ഛർദ്ദിയും മറ്റ് അസ്വസ്ഥതകളുമായി പെരിഞ്ഞനം, കയ്പമംഗലം സ്വദേശികൾ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. ഉസൈബ ശനിയാഴ്ച രാത്രി എട്ടരയോടെയാണ് ഇവിടെ നിന്നാണ് കുഴിമന്തി കഴിച്ചത്.

ഭക്ഷ്യവിഷബാധയേറ്റതിനെ തുടർന്ന് ആരോഗ്യവകുപ്പും പഞ്ചായത്ത്, ഫുഡ് ആൻഡ് സേഫ്റ്റി അധികൃതരും പൊലീസും ചേർന്ന് ഹോട്ടലിൽ പരിശോധന നടത്തി അടപ്പിച്ചിരുന്നു. പഞ്ചായത്ത് പ്രസിഡന്റ് വിനീത മോഹൻദാസ്, വൈസ് പ്രസിഡന്റ് എൻ.കെ.അബ്ദുൽ നാസർ, ഹെൽത്ത് സൂപ്പർവൈസർ വി.എസ്.രമേഷ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com