
ബിനു
കോട്ടയം: ചിങ്ങവനത്ത് പേപ്പർ മില്ലിലെ യന്ത്രത്തിൽ കുരുങ്ങി തലയിടിച്ച് ഗുരുതരമായി പരുക്കേറ്റ സൂപ്പർ വൈസറായ യുവതിയ്ക്ക് ദാരുണാന്ത്യം. പനച്ചിക്കാട് നെല്ലിക്കൽ സ്വദേശിനിയായ ബിനു (42) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് 5.30 ഓടെ ചിങ്ങവനം ചന്തക്കവലയിലെ സെന്‍റ് മേരീസ് പേപ്പർ മില്ലിലായിരുന്നു അപകടം.
ജോലിയ്ക്കിടെ മില്ലിലെ മെഷീനിന്‍റെ ബെൽറ്റിൽ കുടുങ്ങി ബിനു മറിഞ്ഞു വീഴുകയായിരുന്നു. തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ ബിനുവിനെ സഹപ്രവർത്തകർ ചേർന്ന് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ചിങ്ങവനം പൊലീസ് കേസെടുത്തു.