

പത്തനംതിട്ടയിൽ യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി
file image
പത്തനംതിട്ട: പത്തനംതിട്ട ഏനാത്ത് യുവതിയെ ഭർതൃ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. ഏനാത്ത് സ്വദേശി വിജീഷിന്‍റെ ഭാര്യ ലിനുവാണ് മരിച്ചത്. മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി പത്തനംതിട്ട ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
ബുധനാഴ്ച രാത്രി ഉറങ്ങാൻ കിടന്ന യുവതിയെ രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണ കാരണം വ്യക്തമല്ല.