തിരുവനന്തപുരത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി; മകൻ പൊലീസ് കസ്റ്റഡിയിൽ

മദ്യപിച്ച് മകൻ വഴക്കുണ്ടാക്കുകയും അമ്മയെ മര്‍ദിക്കുകയും ഒടുവില്‍ ജയയുടെ മരണം സംഭവിക്കുകയും ചെയ്തതായാണ് പൊലീസിന്‍റെ നിഗമനം
woman found dead inside home police took son in custody
woman found dead inside home police took son in custody

തിരുവനന്തപുരം: തിരുവനന്തപുരം മാറനല്ലൂരിൽ മകൻ അമ്മയെ കൊലപ്പെടുത്തിയതായി സംശയം. മാറനല്ലൂർ സ്വദേശി ജയ (58) ആണ് മരിച്ചത്. ഇവരുടെ മകൻ അപ്പുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. മൃതദേഹത്തിൽ കണ്ട മുറിവുകളും അയൽവാസികളുടെ മൊഴികളും വിലയിരുത്തിയാണ് മകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

മദ്യപിച്ച് മകൻ വഴക്കുണ്ടാക്കുകയും അമ്മയെ മര്‍ദിക്കുകയും ഒടുവില്‍ ജയയുടെ മരണം സംഭവിക്കുകയും ചെയ്തതായാണ് പൊലീസിന്‍റെ നിഗമനം. മൃതദേഹത്തില്‍ തലയിലും ചെവിയിലും മുഖത്തും മുറിപ്പാടുണ്ടായിരുന്നു. ഇതിന് പുറമെ ഇവരുടെ അയല്‍വാസികളുടെ മൊഴികളിലും അപ്പുവിനെതിരായ തെളിവുകളെണ്ടെന്നാണ് സൂചന. ജയയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് തന്നെയാണ് ഇവര്‍ ആരോപിക്കുന്നത്.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com