പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; യുവതി ഗുരുതര പരുക്കുകളോടെ ചികിത്സയിൽ

സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരുക്കേറ്റത്
woman jumped from building to escape from rape attempt critically injured
പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടി; യുവതി ഗുരുതര പരുക്കുകളോടെ ചികിത്സയിൽfile image
Updated on

കോഴിക്കോട്: പീഡനശ്രമം ചെറുക്കുന്നതിനിടെ കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയ യുവതിക്ക് ഗുരുതര പരുക്ക്. കോഴിക്കോട് മുക്കത്ത് ശനിയാഴ്ച രാത്രി പതിനൊന്നരയോടെയാണ് സംഭവം.

സ്വകാര്യ ലോഡ്‌ജിലെ ജീവനക്കാരിയായ യുവതിക്കാണ് പരുക്കേറ്റത്. ഇവ‍ർ ഇപ്പോൾ കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

സംഭവത്തിൽ മുക്കം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. 29 കാരിയായ യുവതിയാണ് അക്രമത്തിന് ഇരയായത്. മൂന്ന് മാസമായി ഈ ലോഡ്ജിലെ ജീവനക്കാരിയായിരുന്നു യുവതി. ശനിയാഴ്ച രാത്രി ഫോണിൽ ഗെയിം കളിച്ചുകൊണ്ടിരിക്കെ മൂന്ന് പേരെത്തി പീഡിപ്പിക്കാൻ ശ്രമിച്ചുവെന്നും ഓടി രക്ഷപെടാൻ ശ്രമിക്കുന്നതിനിടെ പ്രാണരക്ഷാർത്ഥം ഓടി കെട്ടിടത്തിൽ നിന്ന് താഴേക്ക് ചാടിയെന്നുമാണ് യുവതി പൊലീസിന് മൊഴി നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com