ഭർത്താവിനെതിരെ വീണ്ടും പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി

രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.
woman lodged a complaint in pantheerankavu domestic violence case
ഭർത്താവിനെതിരെ വീണ്ടും പരാതി നൽകി പന്തീരാങ്കാവ് പീഡനക്കേസിലെ യുവതി
Updated on

കോഴിക്കോട്: പന്തീരാങ്കാവ് ഗാർഹിക പീഡനക്കേസിലെ യുവതിക്ക് വീണ്ടും മർദനമേറ്റ സംഭവത്തിൽ ആദ്യം പരാതിയില്ലെന്നറിയിച്ച യുവതി ഭർത്താവ് രാഹുലിനെതിരെ പരാതി നൽകി. ഭര്‍ത്താവ് രാഹുല്‍ മര്‍ദ്ദിച്ചു എന്നു കാണിച്ചാണ് യുവതി പന്തീരാങ്കാവ് പൊലീസില്‍ പരാതി നല്‍കിയത്.

രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, മദ്യപിച്ചു ബഹളം ഉണ്ടാക്കിയ കേസിലാണ് രാഹുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. തിങ്കളാഴ്ച പുലർച്ചെ പാലാഴി ഭാഗത്ത് പ്രശ്നം ഉണ്ടാക്കിയെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി പരാതി ഇല്ലെന്നു എഴുതി നല്‍കിയെങ്കിലും ഇന്ന് പരാതി നല്‍കുകയായിരുന്നു. പെൺകുട്ടിയുടെ പരാതി പൊലീസ് രേഖപ്പെടുത്തി. മീന്‍കറിക്ക് പുളി ഇല്ലെന്ന് പറഞ്ഞാണ് ഭർത്താവ് മർദ്ദിച്ചതെന്നാണ് പെൺകുട്ടിയുടെ ആപോരണം. ഇതിനു മുന്‍പ് പെൺകുട്ടിയുടെ അമ്മ വിളിച്ചതിന്‍റെ പേരിലും മർദ്ദിച്ചെന്നും പരാതിയിലുണ്ട്.

മര്‍ദ്ദനമേറ്റ ഗുരുതര പരിക്കുകളോടെ തിങ്കളാഴ്ച രാത്രിയാണ് യുവതിയെ കോഴിക്കോട് മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. രാഹുല്‍ തന്നെ പന്തീരാങ്കാവിലെ വീട്ടില്‍ വച്ചും ആശുപത്രിയിലേക്ക് കൊണ്ടുവരുന്ന വഴി ആംബുലന്‍സില്‍ വച്ചും മര്‍ദിച്ചെന്നും, തലയ്ക്കും ചുണ്ടിനും ഇടതു കണ്ണിനും മുറിവേറ്റെന്നും യുവതി പൊലീസിനു മൊഴി നല്‍കി.

നേരത്തെ, പെണ്‍കുട്ടി നൽകിയ ഗാർഹിക പീഡനക്കേസ് പരിഗണിക്കുന്നതിനിടയില്‍ ഭര്‍ത്താവിനനുകൂലമായി യുവതി മൊഴി നല്‍കുകയും ഇതിനെ തുടർന്ന് ഹൈക്കോടതി കേസ് റദ്ദാക്കുകയം ചെയ്തിരുന്നു. പിന്നീട് ഒന്നരമാസം മമ്പാണ് പന്തീകങ്കാവിലെ രീഹുലിന്‍റെ വീട്ടിൽ താമസം തുടങ്ങിയത്.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com