മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു

ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലായിരുന്നു
woman nipah contact list died kottakkal

മലപ്പുറത്ത് നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു

Updated on

മലപ്പുറം: മലപ്പുറം കോട്ടക്കലിൽ നിപ സമ്പർക്ക പട്ടികയിലുള്ള സ്ത്രീ മരിച്ചു. മങ്കടയിൽ നിപ ബാധിച്ച് മരിച്ച പെൺകുട്ടക്കൊ്പം ആശുപത്രിയിൽ തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലുണ്ടായിരുന്ന യുവതിയാണ് ബുധനാഴ്ച മരിച്ചത്.

ആരോഗ്യ വകുപ്പിന്‍റെ പ്രോട്ടോകോൾ പ്രകാരം ഇവർ ഹൈ റിസ്ക് സമ്പർക്ക പട്ടികയിലായിരുന്നു. തുടർന്ന് നിരീക്ഷണത്തിലിരിക്കെയായിരുന്നു അന്ത്യം.

അതേസമയം മൃതദേഹം സംസ്ക്കരിക്കാനുള്ള ബന്ധുക്കളുടെ ശ്രമം ആരോഗ്യ വകുപ്പ് തടഞ്ഞു. പരിശോധന ഫലം വരുന്നതുവരെ മൃതദേഹം സംസ്ക്കരിക്കരുതെന്ന് ആരോഗ്യ വകുപ്പ് നിർദേശം നൽകി.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com