

അമീബിക്ക് മസ്തിഷ്ക ജ്വരം; തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്ന സ്ത്രീ മരിച്ചു
symbolic image
തിരുവനന്തപുരം: അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് ചികിത്സയിൽ കഴിയുകയായിരുന്ന വീട്ടമ്മ മരിച്ചു. തിരുവനന്തപുരം ചിറയൻകീഴ് സ്വദേശിനി വസന്തയാണ് (77) മരിച്ചത്.
10 ദിവസം മുൻപ് രോഗം സ്ഥിരീകരിച്ച വസന്ത കഴിഞ്ഞ ഒരുമാസമായി തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലായിരുന്നു. വസന്തയുടെ വീട്ടിലുള്ള മറ്റുള്ളവർക്ക് നിലവിൽ രോഗ ലക്ഷണങ്ങളൊന്നുമില്ല.