നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

മൃതദേഹം കാണാതായ കുറുപ്പുംപടി, വേങ്ങൂർ സ്വദേശിനിയുടേതെന്ന് സംശയം
Womans body found in garbage tank recovered

നഗ്നമായ ശരീരം, മുറിച്ചു മാറ്റിയ ചെവി; മാലിന്യ ടാങ്കിനുള്ളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു

Updated on

കോതമംഗലം: ഊന്നുകല്ലിൽ ആൾതാമസം ഇല്ലാത്ത വീട്ടിലെ മാൻഹോളിൽ കണ്ടെത്തിയ സ്ത്രീയുടെ മൃതദേഹം പുറത്തെടുത്തു. മൃതദേഹത്തിൽ വസ്ത്രം ഉണ്ടായിരുന്നില്ല. നഗ്നമായ ശരീരം ആയിരുന്നു. ചെവി മുറിച്ച നിലയിലായിരുന്നു.

മൃതദേഹം കാണാതായ കുറുപ്പുംപടി, വേങ്ങൂർ സ്വദേശിനിയുടേതെന്ന് സംശയം. നടപടികൾക്ക് ശേഷം സ്ഥിരീകരിക്കുമെന്ന് പൊലീസ്.

എറണാകുളം റൂറൽ എസ് പി ഹേമലതയും, ഡോഗ് സ്ക്വാഡും ,വിരലടള വിദഗ്ദ്ധരും സ്ഥലത്തെത്തി. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷമേ കൂടുതൽ കാര്യങ്ങൾ വ്യക്തമാകൂ എന്ന് എസ് പി ഹേമലത പറഞ്ഞു.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com