ജയിലിലുള്ള ഭർത്താവിന് എത്തിച്ചുകൊടുക്കണം, മെഡിക്കൽ കോളെജിൽ ഹാഷിഷ് ഓയിലുമായി കൂട്ടിരിപ്പുകാരി പിടിയിൽ

എണ്ണക്കുപ്പിയിൽ ഒളിപ്പിച്ചാണ് ആശ്വതി ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്
women arrested with hashish oil in kozhikode medical college

അശ്വതി

Updated on

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളെജ് ആശുപത്രിയിൽ രോഗിയുടെ കൂട്ടിരിപ്പുകാരിയായ യുവതിയുടെ കൈയിൽ നിന്ന് ഹാഷിഷ് ഓയിൽ പിടികൂടി. വയനാട് സ്വദേശി അശ്വതിയാണ് പിടിയിലായത്. ഇവരുടെ കൈയിൽ നിന്ന് 28 ഗ്രാം ഹാഷിഷ് ഓയിലാണ് പിടികൂടിയത്.

എണ്ണക്കുപ്പിയിൽ ഒളിപ്പിച്ചാണ് ആശ്വതി ഹാഷിഷ് ഓയിൽ കൊണ്ടുവന്നത്. മെഡിക്കൽ കോളജ് പൊലീസിനു ലഭിച്ച രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് അശ്വതി പിടിയിലാവുന്നത്. അശ്വതിയുടെ ഭർത്താവ് ജയിലിലാണ്. ജയിലിൽ നിന്നു ആശുപത്രിയിലേക്ക് പരിശോധനയ്ക്കായി എത്തുന്ന തടവുകാർ വഴി ഭർത്താവിനു ലഹരി കൈമാറാനാണ് ഇവർ പദ്ധതിയിട്ടിരുന്നത് എന്നാണ് പൊലീസ് സംശയിക്കുന്നത്. അശ്വതിയെ പൊലീസ് ചോദ്യം ചെയ്തു വരികയാണ്.

logo
Metro Vaartha
www.metrovaartha.com