''അലൻസിയർ നടത്തിയ പ്രസ്താവന തീർത്തും അപലപനീയം''; പ്രതികരണവുമായി വനിത കമ്മീഷൻ

''സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്''
P Sathidevi | Alencier
P Sathidevi | Alencier

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് വിതരണ വേളയില്‍ അവാർഡു ജോതാവായ നടൻ അലൻസിയർ നടത്തിയ പ്രസ്താവന തീർത്തും അപലപനീയമാണെന്ന് കേരള വനിത കമ്മിഷൻ അധ്യക്ഷ അഡ്വ.പി. സതീദേവി. സാംസ്കാരിക കേരളത്തിന് നിരക്കാത്ത വിധത്തിലുള്ള പരാമപർശമാണ് അദ്ദേഹത്തിന്‍റെ ഭാഗത്തു നിന്നും ഉണ്ടായതെന്നും സതീദേവി പറഞ്ഞു.

ഒരു സ്ത്രീപക്ഷ കാഴ്ചപ്പാട് മുന്നോട്ടുവച്ചുകൊണ്ടാണ് ചലച്ചിത്ര മേഖലയില്‍ വര്‍ഷങ്ങളായി നടത്തിവരുന്ന അവാര്‍ഡ് വിതരണത്തിലെ പുരസ്‌കാരം തന്നെ ഒരു സ്ത്രീയുടെ രൂപം ആലേഖനം ചെയ്ത ശില്‍പ്പമായി നല്‍കുന്നത്. അതിനെ അഭിമാനത്തോടെ കാണേണ്ടതിനു പകരം അവഹേളിച്ചു കൊണ്ട് ഒരു പ്രസ്താവന നടത്തിയതുവഴി സാംസ്‌കാരിക കേരളത്തിനും ചലച്ചിത്രമേഖലയ്ക്കും ആകെ അവഹേളനം ഉണ്ടാക്കുന്ന നടപടിയാണ് അലന്‍സിയറുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടുള്ളതെന്നും സതീദേവി പറഞ്ഞു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com