ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ക്യാമ്പുമായി വനിതാ കമ്മീഷൻ

ആദ്യ ക്യാമ്പ് മലപ്പുറത്തും നിലമ്പൂരിലുമായി നാല്, അഞ്ച് തിയതികളിൽ നടത്തും
ആദിവാസി വിഭാഗത്തിൽപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ ക്യാമ്പുമായി വനിതാ കമ്മീഷൻ
Updated on

തിരുവനന്തപുരം: ആദിവാസി വിഭാഗത്തിലുൾപ്പെട്ട സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാൻ സംസ്ഥാനത്തെ 11 ജില്ലകളിൽ ക്യാമ്പ് സംഘടിപ്പിക്കുമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി. ആദ്യ ക്യാമ്പ് മലപ്പുറത്തും നിലമ്പൂരിലുമായി നാല്, അഞ്ച് തിയതികളിൽ നടത്താൻ തീരുമാനിച്ചതായി സതീദേവി അറിയിച്ചു.

പട്ടികവർഗ മേഖലയിലെ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ മനസിലാക്കുകയും, അടിയന്തര ഇടപെടൽ നടത്തി പ്രശ്നപരിഹാരത്തിനായുള്ള സാഹചര്യങ്ങൾ ഒരുക്കുക എന്നതാണ് ക്യാമ്പിന്‍റെ മുഖ്യലക്ഷ്യം. അവരുടെ പ്രശ്നങ്ങൾക്ക് പരിഹാരമാർഗങ്ങൾ കണ്ടെത്തുന്നതിനുള്ള സാഹചര്യം ഒരുക്കാൻ സംസ്ഥാന സർക്കാരിന് ശുപാർശ നൽകുമെന്നും അവർ പറയുന്നു. ഇതിനോടനുബന്ധിച്ച് ചെവ്വാഴ്ച രാവിലെ 10 മണിക്ക് നിലമ്പൂർ നഗരസഭ ഹാളിൽ നടക്കുന്ന സെമിനാർ വനിതാ കമ്മിഷൻ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com