വനിത സിപിഒ: സമരം ചെയ്ത 3 പേർ ഉൾപ്പെടെ 45 പേർക്ക് നിയമന ശുപാർശ

റാങ്ക് ലിസ്റ്റ് കാലാവധി തീരാൻ 2 ദിവസം മാത്രം
Women CPO strike: advice memo for 45 including 3 who protested

വനിത സിപിഒ: സമരം ചെയ്ത 3 പേർ ഉൾപ്പെടെ 45 പേർക്ക് നിയമന ശുപാർശ

ചിത്രം: കെ. ബി. ജയചന്ദ്രൻ

Updated on

തിരുവനന്തപുരം: വനിത സിവില്‍ പൊലീസ് ഓഫീസര്‍മാരുടെ റാങ്ക് ലിസ്റ്റ് കാലാവധി അവസാനിക്കാന്‍ വെറും 2 ദിവസം ബാക്കി നിൽക്കെ ഉദ്യോഗാര്‍ഥികള്‍ക്ക് അഡ്വൈസ് മെമോ. 45 ഉദ്യോഗാര്‍ഥികള്‍ക്കാണ് അഡ്വൈസ് മെമോ ലഭിച്ചത്. സമരം ചെയ്യുന്നവരില്‍ 3 പേര്‍ക്കും നിയമനം ലഭിച്ചു.

വിവിധ വിഭാഗങ്ങിലായി 45 വേക്കൻസികൾ വന്നതോടെയാണ് ഒഴിവിന് കാരണമായത്. പോക്സോ വിഭാഗത്തിൽ വന്ന 300 ൽ 28 ഒഴിവുകളിലും പൊലീസ് അക്കാദമിയിൽ നിന്നും വിവിധ സമയങ്ങളിലുണ്ടായ 13 ഒഴിവുകളിലും ജോയിന്‍ ചെയ്യാത്ത 4 പേരുടെ ഒഴിവുകളിലുമാണ് നിയമനം.

നിയമനം ലഭിക്കാത്തവർ സെക്രട്ടേറിയേറ്റിന് മുന്നിൽ സമരം തുടരുമെന്നാണ് അറിയിച്ചിട്ടുള്ളത്.

അതേസമയം, റാങ്ക് ലിസ്റ്റിന്‍റെ കാലാവധി അവസാനിക്കാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ആകെ 268 നിയമനം മാത്രമാണ് നടത്തിയിട്ടുള്ളത്. കഴിഞ്ഞ വര്‍ഷം മാത്രം ഏകദേശം 815 ഉദ്യോഗാര്‍ഥികളെയാണ് നിയമനം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 20 നാണ് ഒടുവിലായി 964 പേരുള്‍പ്പെട്ട വനിതാ സിപിഒ റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിക്കുന്നത്.

Trending

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com