കാട്ടാനയുടെ കാൽപ്പാട് കണ്ട് അന്വേഷിച്ചിറങ്ങി; വനത്തിനുള്ളില്‍ ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ 65കാരിയുടെ മൃതദേഹം

വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്
women died in an elephant attack in wayanad

കാട്ടാനയുടെ കാൽപ്പാട് കണ്ട് അന്വേഷിച്ചിറങ്ങി, കണ്ടത് ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ 65കാരിയുടെ മൃതദേഹം

Updated on

കല്‍പ്പറ്റ: വയനാട് തിരുനെല്ലിയില്‍ കാട്ടാന ആക്രമണത്തിൽ 65കാരിക്ക് ദാരുണാന്ത്യം. അപ്പപ്പാറ ചെറുമാതൂര്‍ ഉന്നതിയിലെ ചാന്ദിനി (65) യാണ് മരിച്ചത്. കാട്ടാനയുടെ ചവിട്ടേറ്റാണ് മരണം. വനത്തിനുള്ളില്‍ നിന്ന് വനം വകുപ്പ് ഉദ്യോഗസ്ഥരാണ് മൃതദേഹം കണ്ടെത്തിയത്.

പനവല്ലി അപ്പപ്പാറ റോഡിൽ വനത്തിലേക്ക് കയറുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. കാട്ടാനയുടെ കാൽപ്പാടുകൾ കണ്ട വനം വകുപ്പ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. ചാന്ദിനിയുടെ മുഖത്ത് മുറിവ് ഉണ്ട്. ഏത് സാഹചര്യത്തിലാണ് ഇവർ വനത്തിലേക്ക് കയറിപ്പോയത് എന്നതിൽ വ്യക്തത വന്നിട്ടില്ലെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ അറിയിച്ചു. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി വയനാട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.

Also Read

No stories found.

Trending

No stories found.
logo
Metro Vaartha
www.metrovaartha.com