പാലക്കാട്ട് പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്

ആക്രമണത്തിൽ കാലിന് പരുക്കേറ്റ ഇവരെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു
women injured by pig attack in palakkad
women injured by pig attack in palakkad

പാലക്കാട്: ജോലിക്കു പോകുന്നതിനിടെ പന്നിയുടെ കുത്തേറ്റ് വീട്ടമ്മയ്ക്ക് പരുക്ക്. പാലക്കാട് ജില്ലയിലെ വടക്കാഞ്ചേരി കണക്കൻതുരുത്തി ചക്കുണ്ട് ഉഷ (48)ക്കാണ് പരുക്കേറ്റത്.

ഇന്ന് രാവിലെയാണ് സംഭവം. ദേശീയപാതയുടെ കരാർ കമ്പനിയിൽ ജോലിക്ക് പോകുന്ന വഴിക്ക് അപ്രതീക്ഷിതമായി ഓടിവന്ന് പന്നി ഇടിക്കുകയായിരുന്നു. ആക്രമണത്തിൽ കാലിന് പരുക്കേറ്റ ഇവരെ വടക്കാഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com