35 വർഷത്തിൽ ആദ്യം: വനിതാ വികസന കോര്‍പറേഷന്‍ ലാഭവിഹിതം കൈമാറി

സംസ്ഥാനത്തെ വനിതാ, ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതില്‍ കോര്‍പറേഷന്‍ റെക്കോഡിട്ടിരുന്നു.
ലാഭവിഹിതം മുഖ്യമന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കൈമാറുന്നു
ലാഭവിഹിതം മുഖ്യമന്ത്രിക്ക് മന്ത്രി വീണാ ജോര്‍ജ് കൈമാറുന്നു

തിരുവനന്തപുരം: സംസ്ഥാന വനിതാ വികസന കോര്‍പറേഷന്‍റെ 2021-22 വര്‍ഷത്തെ ലാഭവിഹിതം മുഖ്യമന്ത്രി പിണറായി വിജയന് മന്ത്രി വീണാ ജോര്‍ജ് കൈമാറി.27,75,610 രൂപ മുഖ്യമന്ത്രിക്ക് കൈമാറി. കോര്‍പറേഷന്‍റെ 35 വര്‍ഷത്തെ പ്രവര്‍ത്തന ചരിത്രത്തില്‍ ആദ്യമായാണ് സര്‍ക്കാരിന് ലാഭവിഹിതം കൈമാറുന്നത്. വനിതാ വികസന കോര്‍പറേഷന്‍ മാനെജിങ് ഡയറക്റ്റര്‍ വി.സി. ബിന്ദു ഒപ്പമുണ്ടായിരുന്നു.

സ്ത്രീകളുടെ സാമ്പത്തിക ശാക്തീകരണം മുന്‍നിര്‍ത്തി പ്രവര്‍ത്തിച്ചു വരുന്ന കോര്‍പറേഷന്‍ വലിയ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. സംസ്ഥാനത്തെ വനിതാ, ട്രാന്‍സ്‌ജെന്‍ഡര്‍ സംരംഭകര്‍ക്ക് വായ്പ നല്‍കുന്നതില്‍ കോര്‍പറേഷന്‍ റെക്കോഡിട്ടിരുന്നു.

2022-23 സാമ്പത്തിക വര്‍ഷത്തില്‍ 260.75 കോടി രൂപ വനിതാ വികസന കോര്‍പറേഷന്‍ വായ്പ വിതരണം ചെയ്തു. 35 വര്‍ഷത്തെ പ്രവര്‍ത്തനത്തില്‍ കോര്‍പറേഷന്‍ വായ്പ നല്‍കിയ ഏറ്റവും ഉയര്‍ന്ന പ്രതിവര്‍ഷ തുകയാണിത്. 140 കോടി രൂപയില്‍ നിന്നും സര്‍ക്കാര്‍ ഗ്യാരണ്ടി 845.56 കോടി രൂപയായി ഉയര്‍ത്തിയാണ് വായ്പാ വിതരണത്തില്‍ ഈ റെക്കോര്‍ഡ് നേട്ടം കൈവരിച്ചത്. 70,582 തൊഴിലവസരങ്ങളാണ് കോര്‍പറേഷന്‍ 2 വര്‍ഷത്തെ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്ടിച്ചതെന്നും മന്ത്രി വ്യക്തമാക്കി.

Related Stories

No stories found.

Latest News

No stories found.
logo
Metro Vaartha
www.metrovaartha.com